അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 3579 പേർക്ക്. ചികിത്സയിലായിരുന്ന ഒൻപത് പേർ മരണപ്പെട്ടപ്പോൾ 4166 പേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയിൽ ഇതുവരെ 2.45 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 2,77,995 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 2,51,484 പേരാണ് രോഗമുക്തരായത്. 792 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ രാജ്യത്ത് 25,679 കോവിഡ് രോഗികളുണ്ട്.