അബുദാബി: യുഎഇയിൽ 1,070 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,619 പേർ സുഖം പ്രാപിക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,11,295 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,07,236 പേർക്ക് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,87,644 പേർ രോഗമുക്തരാവുകയും 2,014 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 17,578 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.