അബുദാബി: യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80,940 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വർധനവുണ്ടായി. 654 പേർ കൂടി പുതുതായി രോഗമുക്തരായതോടെ രാജ്യത്തെ ആകെ കോവിഡ് ഭേദമായവരുടെ എണ്ണം 70,635 ആയി. 401 ആണ് ആകെ മരണസംഖ്യ. നിലവിൽ 9,904 പേർ ചികിത്സയിലുണ്ട്. 87,000ത്തോളം പുതിയ കോവിഡ് പരിശോധനകൾ കൂടി രാജ്യത്ത് നടത്തി.