അബുദാബി: ടൂറിസ്റ്റ് വിസക്കാർക്കും നാളെ മുതൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. യു എ ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിസ് വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. ഇവരെ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാക്കും. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.