ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകിയേക്കുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സർവീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു.

നേരത്തേ ജൂലായ് 15-ന് ശേഷം സർവീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ജൂലായ് 16-ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

പ്രത്യേക അനുമതിയോടു കൂടി 95 ആരോഗ്യ പ്രവർത്തകർ ഇന്ത്യയിൽനിന്ന് ദുബായിലെത്തി. ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവർ കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയത്.