ദുബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് യുഎഇ രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ വിമർശന ട്വീറ്റ്. ആരാണ് ഇയാൾ? എങ്ങനെയാണ് ഇയാൾക്കിത് പറയാൻ സാധിക്കുന്നത്? ആരാണ് ഇയാൾക്ക് വോട്ട് നൽകിയത്? എന്നീ ചോദ്യങ്ങളാണ് യുഎഇ രാജകുമാരി ഉന്നയിച്ചത്.

'ഇന്ത്യൻ സംസ്‌കാരത്തിലെ സ്ത്രീകൾ' എന്ന പേരിൽ യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനം രാജകുമാരിയുടെ വിമർശനം വന്നതോടെ വീണ്ടും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തനിച്ച് സഞ്ചരിക്കാൻ സ്ത്രീകൾക്ക് കഴിവില്ലെന്നും അവർ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമായിരുന്നു ലേഖനത്തിൽ പറയുന്നത്.