അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,065 പേർക്ക് കൂടി. ഇതുവരെ 1,60,055 പേർക്കാണ് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 149,578 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ചികിത്സയിലായിരുന്ന 707 പേർ രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 554 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ രാജ്യത്ത് 9,923 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. 1.58 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.