അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,077 പേർക്ക്. രാജ്യത്ത് ഇതുവരെ 1,94,652 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരിൽ 1,69,840 പേരും ഇതിനോടകം രോഗമുക്തരായി. ചികിത്സയിലായിരുന്ന 845 പേർ കൂടി രോഗമുക്തരായപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങൾ കൂടി യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 639 കോവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്.

94,911 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവിൽ 24,173 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. ഇതുവരെ 1.94 കോടി കോവിഡ് പരിശോധനകൾ ഇതിനോടകം തന്നെ യുഎഇയിൽ നടത്തിക്കഴിഞ്ഞിട്ടുണ്ട്.