അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,096 പേർക്ക്. ചികിത്സയിലുണ്ടായിരുന്ന 742 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. മൂന്ന് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,44,385 ആയി. ഇവരിൽ 1,39,701 പേരും ഇതിനോടകം സുഖം പ്രാപിച്ചു. 518 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 4,166 കോവിഡ് രോഗികൾ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 135,883 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.43 കോടിയിലധികം പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ട്.