അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,214 പേർക്ക്. ചികിത്സയിലായിരുന്ന 670 പേർ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 83,146 കോവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,75,276 ആയി. ഇവരിൽ 158,498 പേരാണ് ഇതിനോടകം രോഗമുക്തരായത്. 589 കോവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവിൽ 16,189 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.72 കോടി കോവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട്.