അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,305 പേർക്ക്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,63,967 ആയി. അതേസമയം ചികിത്സയിലായിരുന്ന 826 പേരാണ് രോഗമുക്തരായത്. വ്യാഴാഴ്ച ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 136,000 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ 1,63,967 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 151,870 പേരും ഇതിനോടകം രോഗമുക്തരായി. 564 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 11,533 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയിൽ ഇതുവരെ 1.6 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.