അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,312 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 1,30,336 ആയി. 1,26,147 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. അതേസമയം 1,500 പേർ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 488 പേരാണ് ഇതുവരെ കേവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,701 കേവിഡ് രോഗികൾ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 130,573 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.29 കോടിയിലധികം കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ട്.