അബുദാബി: യുഎഇയിൽ പുതുതായി 427 പേർക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കേവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69,328 ആയി. 341 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 379 ആണ് ആകെ മരണസംഖ്യ. നിലവിൽ 8,747 പേരാണ് ചികിത്സയിലുള്ളത്. 88,803 പുതിയ കേവിഡ് പരിശോധനകൾ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.