അബുദാബി: യുഎഇയിൽ ഇന്ന് 470 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,454 ആയി. രോഗമുക്തരുടെ എണ്ണത്തിലും തിങ്കളാഴ്ച വർധനവുണ്ടായി. 438 പേർക്കാണ് പുതുതായി രോഗം ഭേദമായത്. 66,533 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം. കോവിഡ് ബാധിച്ച് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 390 ആയി. നിലവിൽ 7,531 പേരാണ് ചികിത്സയിലുള്ളത്. 57,500 പുതിയ കോവിഡ് പരിശോധനകൾ കൂടി രാജ്യത്ത് നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.