അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,107 പേർക്ക്. ചികിത്സയിലായിരുന്ന 714 പേര് രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം രണ്ട് കോവിഡ് മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സംഭവിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,68,860 പേർക്കാണ് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരിൽ 1,54,899 പേരും ഇതിനോടകം രോഗമുക്തരായി. 572 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 13,389 കോവിഡ് രോഗികൾ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,514 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതുവരെ 1.67 കോടി കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ.