അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1148 പേർക്ക്. 579 പേരാണ് ഇതേസമയം രോഗമുക്തരായത്. രണ്ട് പേർ കൂടി മരണപ്പെടുകയും ചെയ്‍തു. യുഎഇയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,77,577 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 1,59,711 പേർ രോഗമുക്തരായി. 594 മരണങ്ങളാണ് ആകെ സംഭവിച്ചത്. നിലവിൽ 17,272 കോവിഡ് രോഗികൾ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,635 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒന്നേമുക്കാൽ കോടിയിലധികം കോവിഡ് പരിശോധനകൾ യുഎഇയിൽ ഇതുവരെ നടത്തിക്കഴിഞ്ഞിട്ടുണ്ട്.