അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,171 പേർക്ക് കൂടി. ചികിത്സയിലായിരുന്ന 866 പേർ കൂടി രോഗമുക്തരായപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ കൂടി യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1,28,562 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,93,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരിൽ 1,68,995 പേരും ഇതിനോടകം രോഗമുക്തരായി. 637 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവിൽ 23,943 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. ഇതുവരെ 1.9 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതിനോടകം തന്നെ യുഎഇയിൽ നടത്തിക്കഴിഞ്ഞിട്ടുണ്ട്.