അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1226 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,95,878 ആയി. ഇവരിൽ 1,71,451 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ഇന്ന് മാത്രം രോ​ഗമുക്തരായത് 1611 പേരാണ്. മൂന്ന് കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 1,40,051 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. 642 പേരാണ് മരണപ്പെട്ടത്. ഇപ്പോൾ 23,785 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 1.94 കോടി കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ട്.