അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1252 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,66,502 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,48,245 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയിൽ ഇതുവരെ 1,66,502 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 1,53,449 പേരും രോഗമുക്തരായി.

രണ്ട് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് മരണസംഖ്യ 569 ആയി. നിലവിൽ 569 കോവിഡ് രോഗികളാ യുഎഇയിൽ ചികിത്സയിലുള്ളത്. 1.60 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങൾ വരാനിരിക്കുന്നതിനാൽ കോവിഡ് സുരക്ഷാ നടപടികളിൽ വീഴ്‍ച വരുത്തരുതെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.