അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,717 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,40,355 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,960 പേർ സുഖം പ്രാപിച്ചപ്പോൾ അഞ്ച് കോവിഡ് മരണങ്ങൾ കൂ‌ടി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,37,479 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 4,40,355 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,22,969 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 1438 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. നിലവിൽ 16,221 കോവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 3.53 കോടിയിലധികം കോവിഡ് പരിശോധനകളാണ് യുഎഇയിൽ ഇതിനോടകം നടത്തിയിട്ടുള്ളത്.