അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1992 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,26,397 ആയെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2169 പേർ കൂടി രോഗമുക്തരായപ്പോൾ ഏഴ് പുതിയ കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,32,901 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 3.38 കോടി പരിശോധനകൾ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,26,397 പേർക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,05,647 പേരും ഇതിനോടകം രോഗമുക്തരായി. 1395 പേർക്ക് കോവിഡ് കാരണമായി ജീവൻ നഷ്‍ടമാവുകയും ചെയ്‍തു. നിലവിൽ 19,335 കോവിഡ് രോഗികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.