അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2404 പേർക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,33,458 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,32,982 ആയി ഉയർന്നു. ചികിത്സയിലായിരുന്ന 2252 പേർ കൂടി രോഗമുക്തരായി. മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‍തു.

ഇതുവരെ 2,32,982 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 2,08,366 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 711 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവിൽ 23,905 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. അതേസമയം യുഎഇയിൽ 10 ലക്ഷത്തിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർക്കെല്ലാം ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം പേർ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.