അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2613 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,10,849 ആയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 12 കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 1587 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

പുതിയതായി നടത്തിയ 2,34,763 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ 4,10,849 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 3,92,792 പേർ ഇതിനോടകം രോഗമുക്തരായി. 1,322 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 16,735 കോവിഡ് രോഗികളാണ് ഇപ്പോൾ യുഎഇയിലുള്ളത്.