അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2798 പേർക്ക്. ഇതോ‌ടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,29,293 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3933 പേർ മരണപ്പെട്ടപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

1,48,587 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 3,29,293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 3,09,692 പേരാണ് ഇതിനോടകം രോഗമുക്തരായത്. 930 മരണങ്ങൾ ഇതുവരെ സംഭവിച്ചു. നിലവിൽ 18,671 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. 2.7 കോടി കോവിഡ് പരിശോധനകളാണ് ഇക്കാലയളവിൽ രാജ്യത്ത് നടത്തിയിട്ടുള്ളത്.