അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,276 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,23,402 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 4,041 പേർ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളിൽ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 3,23,402 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 3,01,081 പേർ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് മരണപ്പെട്ടത്. 21,407 കോവിഡ് രോഗികൾ ഇപ്പോൾ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.