അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,407 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,46,376 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,168 പേർ രോഗമുക്തരാവുകയും ചെയ്തു. ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,31,262 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 2,46,376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,18,988 പേർ രോഗമുക്തരാവുകയും 733 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 26,655 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.