അബുദാബി: യുഎഇയിൽ ഇന്ന് 3,432 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേർ രോഗമുക്തരാവുകയും ചെയ്തു. ഏഴ്കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 2,49,808 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,22,106 പേർ രോഗമുക്തരാവുകയും 740 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 26,962 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.