അബുദാബി: യുഎഇയിൽ പുതിയതായി 303 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 373 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,34,275 പേർക്ക് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,26,408 പേർ രോഗമുക്തരായി. 2,086 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിൽ 5,781 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,923 ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുഎഇയിൽ ആകെ വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസുകൾ 19,775,346 ആയി.