അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,236 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,55,131ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,634 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കോവിഡ്മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

1,93,163 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 3,55,131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,041 മരണങ്ങൾ ഇതുവരെ സംഭവിച്ചു. നിലവിൽ 13,725 കോവിഡ് രോഗികൾ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവിൽ രാജ്യത്ത് നടത്തിയിട്ടുള്ളത്.