അബുദാബി: യുഎഇയിൽ ഇന്ന് 883 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 75,981 ആയി. ഇവരിൽ 67,359 പേർ ഇതിനോടകം രോഗമുക്തി നേടി. 393 പേർക്കാണ് കോവിഡ് കാരണം ജീവൻ നഷ്ടമായത്. ഇപ്പോൾ 8,229 കോവിഡ് രോഗികൾ രാജ്യത്തുണ്ട്.അതേസമയം 416 പേർ കൂടി രോഗമുക്തരാവുകയും ചെയ്തു. എന്നാൽ കോവിഡ് ബാധിതരായിരുന്ന രണ്ട് പേർ ഇന്ന് മരണമടഞ്ഞു. 85,000 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 77 ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് 0.5 ശതമാനത്തിൽ തന്നെ തുടരുകയാണ്.