ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.

ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം.

ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.