ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു. ഗുർഗാവ് ദ്വാരക എക്സ്പ്രസ്‍വേയിൽ ദൗലാതാബാദിന് സമീപമാണ് മേൽപ്പാലം തകർന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേൽപ്പാലം തകർന്നത്. മേൽപ്പാലത്തിന്റെ ഒരുഭാഗമാണ് തകർന്നുവീണത്.