തിരുവനന്തപുരം: ക്ഷേത്ര കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് ഞായറാഴ്ച ഉച്ചയോടെ നാട്ടുകാർ അജ്ഞാതമൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.