തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും സിഐ.ടി.യു, ഐ.എൻ.ടി.യു.സി, ഐ.ഐ.ടി.യു.സി, സിഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് 28,29 തീയതികളിലേക്ക് മാറ്റിയത്.