തിരുവനന്തപുരം: കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ്.ലാലിന്റെ പ്രചാരണ നോട്ടിസ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വഴിയരികിൽ നിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് നോട്ടീസ് കണ്ടെത്തിയത്. രാവിലെ ശുചീകരണ തൊഴിലാളികൾക്കാണു നോട്ടിസ് കിട്ടിയത്.

പിന്നീട് കോൺഗ്രസ് പ്രാദേശിക പ്രവർത്തകരെ അറിയിച്ച് കൈമാറി. നേരത്തെ വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണാ നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു.