ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ കോളജിലെ ലിഫ്റ്റ് തകർന്ന് വീണ് എട്ടുപേർക്ക് പരിക്കേറ്റു. ലാൽക്വാനു പ്രദേശത്തെ ഐ.എം.സ് കോളജിലാണ് സംഭവം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. ലാൽക്വാനിലെ ദസ്‌ന് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കോളജിലാണ് അപകടം സംഭവിച്ചതെന്നും മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗസ്സിയാബാദ് റൂറൽ എസ്‌പി ഇറാസ് റാസ പറഞ്ഞു.