ലഖ്​നോ: അമ്പതോളം കേസുകൾ തെളിയിക്കാൻ സഹായിച്ച പൊലീസ് നായയുടെ പ്രതിമ നിർമ്മിച്ച് ആദരവ് പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പൊലീസ്. എ.എസ്​.പി റാങ്കിലുള്ള ടിങ്കി എന്ന നായുടെ പ്രതിമയാണ്​ ഉത്തർ പ്രദേശ്​ പൊലീസ്​ നിർമ്മിച്ചത്​. ഇപ്പോൾ 49ലധികം ക്രിമിനൽ കേസുകൾ തെളിയിക്കാൻ സഹായിച്ച നായോടുള്ള ആദരസൂചകമായാണ്​ ഉത്തർപ്രദേശ്​ പൊലീസ് പ്രതിമ നിർമ്മിച്ചത്​​. ജർമൻ ഷെപ്പേഡ്​ വർഗത്തിൽ പെട്ട ടിങ്കിക്ക്​ മരിക്കു​മ്പോൾ എട്ട്​ വയസ്സായിരുന്നു.

ടിങ്കി 2020 നവംബറിൽ ​ വിടവാങ്ങിയതോടെ തങ്ങളുടെ ഏറ്റവും മികച്ച സേനാംഗത്തെയാണ്​ മുസഫർ നഗർ പൊലീസിന്റെ ഡോഗ്​ സ്​ക്വാഡിന്​ നഷ്​ടപ്പെട്ടത്​​​. അനാച്ഛാദനം ചെയ്യപ്പെട്ട പ്രതിമയുടെ ചിത്രം ഐ.പി.എസ്​ ഓഫിസറായ അഭിഷേക്​ യാദവും​ യു.പി പൊലീസും തങ്ങളു​െട ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന്​ കീഴിൽ ടിങ്കിയോടുള്ള സ്​നേഹം പ്രകടമാക്കിയ ട്വിറ്ററാറ്റികൾ അവളു​ടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്​തു. ഗ്വാളിയോൾ ബി.എസ്​.എഫ്​ അക്കാദമിയിലെ നാഷനൽ ഡോഗ്​ ട്രെയിനിങ്​ സെൻററിൽ നിന്നാണ്​ ടിങ്കി പരിശീലനം പൂർത്തിയാക്കിയിരു​ന്നത്​. കേസുകൾ തെളിയിക്കുന്നതിലുള്ള അപാരമായ പാടവം അവളെ​ ആറ്​ വർഷത്തിനുള്ളിൽ ആറ്​ തവണ സ്​ഥാനക്കയറ്റത്തിനർഹയാക്കി. ഇത്​ റെക്കോഡാണ്​.