ന്യൂയോർക്ക് : ബൈഡൻ അമേരിക്കയെ നാശത്തിന്റെയും തകർച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .

2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സൗത്ത് കാരലൈനയിലെ കൊളംബിയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി .

.റഷ്യ - യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ' ദുർബലമായ സമീപനത്തിലൂടെയും സാമർത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡൻ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താൻ പ്രസിഡന്റായാൽ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും.24 മണിക്കൂറിനുള്ളിൽ സമാധാന കരാറുണ്ടാക്കാൻ തനിക്കാകും ' ട്രംപ് പറഞ്ഞു.