ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു 'കോവിഡിയറ്റ്' ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.

കാരണവർക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പോലും മര്യാദ കാണിച്ചില്ലെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

Kerala CM @VijayanPinarayi is a #COVIDIOT

There is no better word to describe a Chief Minister who continuously violates #COVID Protocols@narendramodi @AmitShah @JPNadda @surendranbjp @BJP4Keralam @BJP4India @ANI pic.twitter.com/hq2mLYiQ6k

- V Muraleedharan (@VMBJP) April 15, 2021

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. ലക്ഷണങ്ങൾ കണ്ടപ്പോൾതന്നെ ക്വാറന്റീനിൽ പോയി. വെറുതെ വിവാദമുണ്ടാക്കാനാണു ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.