തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അൺ എയ്ഡഡിൽ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുമ്പോൾ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവൻകുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെയാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുന്നത്.

മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. മലപ്പുറം ജില്ലയിൽ മാത്രം അപേക്ഷകരിൽ നാൽപ്പതിനായിരത്തോളം പേർക്ക് ഇപ്പോഴും സീറ്റില്ല. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശന നടപടികൾ. മെറിറ്റ് കിട്ടാത്ത വിദ്യാർത്ഥികൾക്ക് വൻ തുക മുടക്കി മാനേജ്‌മെന്റ് ക്വാട്ടയിലേക്കോ അൺ എയ്ഡഡ് മേഖലയിലേക്കോ മാറേണ്ട അവസ്ഥയാണ്.