കുവൈത്ത് സിറ്റി :ഈദുൽ ഫിത്തറിന് ശേഷം വാക്സിൻ എടുത്തവർക്ക് പ്രത്യേക ഇളവുകൾ നൽകാൻ കുവൈത്ത് ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കും സ്വദേശികൾക്കും ഇത്തരത്തിൽ നൽകേണ്ട ഇളവുകൾ ഈദിന് ശേഷമാണ് നിർണയിക്കുക.

വിദേശത്തേക്കുള്ള യാത്രയും തിരിച്ചെത്തലും, ഔദ്യോഗിക സേവനങ്ങൾ പൂർത്തിയാക്കൽ ,താമസ രേഖ പുതുക്കൽ,സർക്കാർ സ്ഥാപനങ്ങൾ മാളുകൾ പൊതുസ്ഥലങ്ങൾ തുടങ്ങിയവയിലെ പ്രവേശനം എന്നിവയെല്ലാം വാക്‌സിൻ എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് അധികൃതർ ഒരുങ്ങുന്നത്

കൂടാതെ ഈദിന് ശേഷം രാജ്യത്ത് നിലവിലുള്ള ഭാഗിക കർഫ്യൂ പൂർണ്ണമായും പിൻവലിക്കാനും ആലോചനയുണ്ട് .നിലവിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ അപ്പോൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും വാക്‌സിൻ എടുത്ത ജീവനക്കാരെ മാത്രമായിരിക്കും ജോലി ചെയ്യാൻ അനുവദിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.