അബുദാബി: യുഎഇയിൽ 16 വയസ്സ് പിന്നിട്ട വിദ്യാർത്ഥികൾക്ക് കോവിഡ് 19 വാക്‌സിൻ നിർബന്ധമാക്കി. അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോൾ 16 വയസ് തികഞ്ഞവർ വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂളിലെ അദ്ധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും സന്ദർശകർക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

സ്‌കൂൾ തുറന്നതിന് ശേഷമാണ് 16 വയസ് തികയുന്നതെങ്കിൽ ആദ്യ ഡോസ് ജന്മദിനം കഴിഞ്ഞ് നാല് ആഴ്ചയ്ക്കകം എടുത്തിരിക്കണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിൽ എത്തിയുള്ള പഠനത്തിന് വാക്‌സിൻ നിർബന്ധമാക്കുന്നത്. അബുദാബി ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരമാണിത്.