കണ്ണൂർ: കേരളത്തിൽ താലിബാനിസം നടപ്പിലാക്കാൻ പ്രവർത്തിക്കുകയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി പറഞ്ഞു. എസ്.ഡി.പി.ഐ-പി.എഫ്.ഐ മതഭീകരതയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാലയുടെ ഭാഗമായുള്ള പൊതുസമ്മേളനം കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ എല്ലാ സർഗാത്മകതയെയും ഇല്ലാതാക്കുന്ന ഭീകര സംഘടനയാണ് താലിബാൻ. 'അഫ്ഗാനിൽ സ്ത്രികൾക്ക് ' വിദ്യാഭ്യാസവും പുറത്തിറങ്ങാനുള്ള സ്വതന്ത്ര്യവും അവർ നിഷേധിക്കുകയാണ്. കേരളത്തിൽ ഇതേ താലിബാനിസം നടപ്പിലാക്കാനാണ് പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയും പ്രവർത്തിക്കുന്നത്.

കഴിഞ്ഞ കുറെക്കാലമായി അവർ ആർ.എസ്.എസുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്. നാലോളം ആർഎസ്എസ് പ്രവർത്തകരെ കഴിഞ്ഞ കുറച്ചു കാലത്തിനിടെയിൽ അവർ കൊന്നു കഴിഞ്ഞു. ദേശീയ വാദികളായതുകൊണ്ടാണ് അവർ ആർഎസ്എസ്- സംഘ് പരിവാർ പ്രവർത്തകരെ കൊന്നൊടുക്കുന്നത്. നിരപരാധികളായ ആളുകളെ കൊന്നു തള്ളി കൊണ്ടുപോപ്പുലർ ഫ്രണ്ട് വെല്ലുവിളിക്കുമ്പോൾ ഞങ്ങളിപ്പോൾ ഇപ്പോൾ നിങ്ങളോട് പരസ്യമായി പറയുകയാണ് ആ വെല്ലുവിളി ഞങ്ങളിതാ സ്വീകരിച്ചിരിക്കുകയാണ്.

ഏതു മാർഗമാണ് നിങ്ങൾക്ക് സ്വീകരിക്കാനുള്ളത്. ആ മാർഗത്തിന് ഞങ്ങളും തയ്യാറാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു പക്ഷെ നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നില്ല. ഗവൺമെന്റാണ് നടപടിയെടുക്കേണ്ടത്. അവരെ അടക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ അവരെ അടയ്‌ക്കേണ്ടതു പോലെ അടക്കാൻ ഞങ്ങൾക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.

ഞങ്ങൾക്കി നാട്ടിൽ ഒരു പ്രശ്‌നവും ഉണ്ടാക്കണമെന്ന് ആഗ്രഹമില്ല. പക്ഷെ ഈ നാട്ടിൽ കലാപമുണ്ടാക്കാൻ ഇവിടെ ചോര ചൊരിച്ചിൽ നടത്താൻ ചിലർ കച്ചകെട്ടിയിറങ്ങുന്ന സമയത്ത് അതിനെ പ്രതിരോധിക്കാൻ ഇറങ്ങേണ്ടി വരും. അവർക്കെതിരെയുള്ള അന്വേഷണത്തെ തടസപ്പെടുത്തുകയാണ്.

നൂറു കോടിയിലധികം രൂപയുടെ കള്ളപ്പണം ഈ രാജ്യത്ത് കലാപമുണ്ടാക്കാൻ വന്നുവെന്ന് ഇ.ഡി കണ്ടു പിടിച്ചത് ആരുടെ അക്കൗണ്ടിലാണെന്ന് വ്യക്തമായപ്പോൾ കേന്ദ്ര ഏജൻസിയായ ഇ ഡി യും ആദായ നികുതി വകുപ്പും റെയ്ഡും നടത്തിയപ്പോൾ ഇവർ അന്വേഷണത്തെ തടസപ്പെടുത്തുകയാണ്. നൂറുകണക്കിനാളുകളാണ് റെയ്ഡു തടസപ്പെടുത്തുകയാണ്. അന്വേഷണത്തിന് വരുന്നവർ മോദിയുടെ ആളുകളാണ് ആർ.എസ്.എസുകാരാണെന്നാണ് പറയുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡിക്കും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കും റെയ്ഡു നടത്തുമ്പോൾ സംരക്ഷണം നൽകാൻ കേരള പൊലിസ് തയ്യാറാകുന്നില്ലെങ്കിൽ ഞങ്ങൾക്ക് അതു ചെയ്യെണ്ടി വരുമെന്നാണ് പറയാനുള്ളത്.

അവരെന്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാം നിശ്ചയമായും ഈ രാജ്യതാൽപ്പര്യത്തിനെതിരെയാണ് അവർ പ്രവർത്തിക്കുന്നത. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ രാജ്യതാൽപര്യത്തിനെതിരായി പ്രവർത്തിക്കുന്ന രാഷ്ട്ര ശത്രുക്കൾക്കെതിരാണ് വിദേശ ശക്തികളുടെ അഞ്ചാം പാത്തികളായി ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർക്കെതിരാണ്. വീണ്ടും ഈ രാജ്യത്തെ ഒരു വിഭജനത്തിലേക്ക് കൊണ്ട് പോകുന്നവർക്കെതിരാണ്.

മതപരമായ സ്പർദ്ധ വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെയാണ് ഈ നാടിനെ ഒരു താലിബാനാക്കാൻ ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു കണ്ണുർ പ്രഭാത് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കാൽ ടെക്‌സിൽ സമാപിച്ചു ബിജെപി നേതാക്കളായ കെ.രഞ്ചിത്ത്, എൻ ഹരിദാസ്, അഡ്വ.കെ.ബലറാം, കെ.ദാമോദരൻ ,തുടങ്ങിയവർ നേതൃത്വം നൽകി.