ജിദ്ദ: മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ വിമാന സർവീസുകളുടെ ആറാം ഘട്ടം പട്ടിക പ്രസിദ്ധീകരിച്ചു. സെപ്തമ്പർ ഒന്ന് മുതൽ പതിനാല് വരെ നീണ്ട് നിൽക്കുന്ന ആറാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് മൊത്തം 19 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഒമ്പതു സർവീസുകൾ കേരളത്തിലേക്കാണ്. അതേസമയം, ആറാം ഘട്ടത്തിൽ കേരളത്തിലേയ്ക്ക് ജിദ്ദയിൽ നിന്ന് സർവീസുകളൊന്നും ഇല്ല.

കേരളത്തിലേയ്ക്കുള്ള വിമാന സർവീസുകളുടെ വിന്ന്യാസം ഇപ്രകാരമാണ്:

തിരുവനന്തപുരത്തേയ്ക്ക് മൂന്ന് വിമാനങ്ങൾ (ദമ്മാമിൽ നിന്ന് സെപ്റ്റംബർ നാലിനും പതിമൂന്നിനും, റിയാദിൽ നിന്ന് സെപ്റ്റംബർ ഏഴിനും).

നെടുമ്പാശ്ശേരിയിലേയ്ക്ക് രണ്ട് വിമാനങ്ങൾ (ദമ്മാമിൽ നിന്ന് സെപ്റ്റംബർ എട്ടിനും, റിയാദിൽ നിന്ന് സെപ്റ്റംബർ പന്ത്രണ്ടിനും).

കരിപ്പൂരിലേയ്ക്ക് മൂന്ന് വിമാനങ്ങൾ (ദമ്മാമിൽ നിന്ന് സെപ്റ്റംബർ അഞ്ചിനും ഏഴിനും, റിയാദിൽ നിന്ന് സെപ്റ്റംബർ പതിമൂന്നിനും).

കണ്ണൂരിലേയ്ക്കുള്ള ഏക വിമാനം ദമ്മാമിൽ നിന്നാണ് - സെപ്റ്റംബർ പതിനാലിന്.

കേരളത്തിന് പുറത്തേയ്ക്ക് ഏർപ്പെടുത്തിയ മൊത്തം പത്ത് സർവീസുകൾ അഞ്ചു സ്ഥലങ്ങളിലേയ്ക്കായാണ്. ഡൽഹി, ശ്രീനഗർ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് അവ.

ദമ്മാമിൽ നിന്നുള്ള ഒമ്പതും റിയാദിൽ നിന്നുള്ള ഏഴും ജിദ്ദയിൽ നിന്നുള്ള മൂന്നും സർവീസുകൾ ഉൾപ്പെട്ടതാണ് വന്ദേഭാരതിന്റെ ആറാം ഘട്ട സൗദി പട്ടിക. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പതിമൂന്നും, എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മൂന്ന് വീതവും വിമാനങ്ങളാണ് ആറാം ഘട്ടത്തിൽ സൗദിയിൽ നിന്ന് സർവീസ് നടത്തുക.

യാത്രക്കാർക്ക് അതാത് വിമാനക്കമ്പനികളുടെ ഓഫിസിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം യാത്രക്കാർ. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് ലഭിക്കുക.

വിമാന കമ്പനികളുടെ ഓഫിസ് വിലാസം താഴെ:

സ്പൈസ് ജെറ്റ് എയർലൈൻസ്:
റിയാദ്: അൽമഹ യുനൈറ്റഡ് ട്രാവൽ, ഇന്റർസിറ്റി ഹോട്ടലിന് എതിർവശം, ജരീർ സ്ട്രീറ്റ്, മലസ്.
ജിദ്ദ: അൽമഹ യുനൈറ്റഡ് ട്രാവൽ, സറാഫി മെഗാ മാൾ, തഹ്ലിയ സ്ട്രീറ്റ്, അൽഫൈസലിയ.

ഇൻഡിഗോ എയർലൈൻസ്:
റിയാദ്: ഡനാറ്റ ട്രാവൽ സെന്റർ, 16 അൽശബാൻ പ്ലാസ, തഖസ്സുസി സ്ട്രീറ്റ്.

ജിദ്ദ: ഡനാറ്റ ട്രാവൽ സെന്റർ, സറാഫി മെഗാ മാൾ, തഹ്ലിയ സ്ട്രീറ്റ്, അൽഫൈസലിയ.

അൽഖോബാർ: ഡനാറ്റ ട്രാവൽ സെന്റർ, കിങ് അബ്ദുൽ അസീസ് റോഡ് ക്രോസ് 21, ദരഹ്.

വന്ദേഭാരത് ആറാം ഘട്ട സൗദി ഓപ്പറേഷൻ ഷെഡ്യൂൾ താഴെ: