വർക്കല : വർക്കലയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച രണ്ടു പേരെ റെയിൽവേ പൊലീസ് പിടികൂടി. ഇടവ സ്വദേശി തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ സ്വദേശി ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെയാണ് റെയിൽവേ പൊലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ ട്രാക്കിൽ തെങ്ങിൻ തടി വച്ച് ട്രെയിൻ അട്ടിമറിക്കാനായിരുന്നു ഇവരുടെ ശ്രമം. ചെന്നൈ ഗുരുവായൂർ ട്രെയിനിൽ ട്രാക്കിൽ കിടന്ന തടി തട്ടിയതിനെ തുടർന്ന് ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.

പ്രദേശത്തെ ആളുകളിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്. തടി ട്രാക്കിൽ നിന്ന് മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടരുകയും ചെയ്തു.