ഭോപ്പാൽ: ദുർഗാ പൂജാ ആഘോഷത്തിന് നൽകാൻ പണമില്ലാത്തത്തിന്റെ പേരിൽ മധ്യപ്രദേശിൽ ഗോണ്ട് വിഭാഗത്തിലെ 14 കുടുംബങ്ങൾക്ക് രണ്ടാഴ്ചത്തേക്ക് ഊരുവിലക്ക് കൽപ്പിച്ചു. മധ്യപ്രദേശിലെ ഭൽഗത് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുർഗാ പൂജ ആഘോഷങ്ങൾക്കായി 200 രൂപ നൽകാനാവാത്തതിന്റെ പേരിലാണ് ഇവരെ ഊരുവിലക്കിയത്.

ഇവർക്ക് റേഷനും ചികിത്സയും ഗ്രാമമുഖ്യർ നിഷേധിച്ചു. നവംബർ 3 മുതൽ 17 വരെയാണ് ഇവർക്ക് ഈ വിലക്ക് നേരിടേണ്ടി വന്നത്. ഇതേതുടർന്ന് ഇവർ ജില്ലാ അധികൃതരെ സമീപിക്കുകയായിരുന്നു. ഇവരിടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടു.

ഒക്ടോബർ 14 ന് പ്രാദേശിക ദുർഗാപൂജ സംഘാടകരായ സർവ്വജനിക് ദുർഗാപൂജ സൻസ്ഥ ഗ്രാമത്തിൽ യോഗം ചേരുകയും ഗ്രാമത്തിലുള്ള 170 കുടുംബങ്ങളും ആഘോഷത്തിന് 200 രൂപ വീതം നൽകണമെന്ന് തീരുമാനിക്കുകയുമായിരുന്നു.