കണ്ണൂർ: കണ്ണൂർ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് തോൽവി. ദേശീയപാത ബൈപ്പാസിനായി കീഴാറ്റൂർ വയൽ നികത്തുന്നതിനെതിരെ സമരരംഗത്തു വന്ന് ശ്രദ്ധേയരായ വയൽക്കിളികൾ, മാറ്റത്തിനായി വോട്ടു ചോദിച്ചാണ് ഇത്തവണ മൽസരരംഗത്തിറങ്ങിയത്.

കൊടുവള്ളി ഒന്നാം വാർഡിൽ ലീഗ് വിമതൻ വിജയിച്ചു. മന്ത്രി കെ ടി ജലീലിന്റെ വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥി തോറ്റു. അതേസമയം വെൽഫെയർ പാർട്ടിയുമായി സഖ്യമുള്ള കോഴിക്കോട് മുക്കത്ത് യുഡിഎഫ് ലീഡ് നേടി.