തിരുവനന്തപുരം: വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു. ജന്മദിനാശംസകൾ.' എന്നാണ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്.