കുവൈത്തിലുള്ള മലപ്പുറം വേങ്ങര നിവാസികളുടെ പ്രഥമ സംഗമം സൽവയിൽ ഒത്തു ചേരുകയും 26 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന പുല്ലബലവൻ ബഷീർ സാഹിബിനു ഹൃദ്യമായ യാത്രയയപ്പ് നൽകുകയും ചെയ്തു.

ക്വാളിറ്റി മുസ്തഫ  ബഷീറിനു പൊന്നാട അണിയിച്ചു. സംഗമത്തിൽ കുവൈത്ത് വേങ്ങര കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി മുസ്തഫ ഉണ്യാലുക്കൽ തിരഞ്ഞെടുക്കപ്പെട്ടു. വൈ: പ്രസിഡന്റ് കെ.ടി അഷ്‌റഫ്, ജെനറൽ സെക്രട്ടറി യാസിർ വടക്കൻ, സെക്രട്ടറി ഉമ്മർ കാട്ടിൽ, ട്രെഷറർ അജ്മൽ P എന്നിവരെയും തിരഞ്ഞെടുത്തു.

വേങ്ങര നിവാസികളായ കുവൈത്ത് പ്രവാസികൾക്കിടയിൽ ക്ഷേമസന്നദ്ധമായ് പ്രവർത്തിക്കാനും ഇതര രാജ്യങ്ങളിലേ വേങ്ങര കൂട്ടായ്മകളുമായ് ബന്ധം സ്ഥാപിച്ച് വേങ്ങരയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഐക്യത്തോടെ ഇടപെടാനും സംഗമം പ്രതിഞ്ജയെടുത്തു.