വൽസാദ്: വി.എച്ച്.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കന്നുകാലിക്കടത്തുകാരായ പത്തുപേർ പിടിയിൽ. കാലിക്കടത്തിന് ഉപയോഗിച്ച ടെമ്പോ വാൻ ആക്രമിച്ചതിനെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ധരംപൂർ-വൽസാദ് പാതയിലാണ് സംഭവം. ഹർദിക് കൻസാരയാണ് (29) കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിലേക്ക് കന്നുകാലിയുമായി വരുകയായിരുന്ന ടെമ്പോ വാൻ തടഞ്ഞ് യാത്രക്കാരെ ആക്രമിക്കാൻ ഒരുങ്ങിയ ഹർദിക്കിനുമേൽ ഡ്രൈവർ ടെമ്പോ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മഹാരാഷ്ട്ര, വൽസാദ് പ്രദേശവാസികളാണ് അറസ്റ്റിലായത്. ടെമ്പോ ഉടമയും ഡ്രൈവറും അറസ്റ്റിലായവരിൽപെടും.